23/5/09

ഹിന്ദുത്വവും ഇന്ത്യന്‍ മുസ്ലീം സമൂഹവും

ബക്കറിന്റെ ബ്ലോഗില്‍ സംഘത്തെ പറ്റിയുള്ള പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍...“ഹിന്ദുത്വം” എന്ന വാക്കു ഏറ്റവും ഭയപ്പാടോടെയും വെറുപ്പോടെയും വീക്ഷിക്കപ്പെടുന്നതു ഇന്ത്യയിലെ മുസ്ലീം സമൂഹത്താല്‍ ആണെന്നു തോന്നുന്നു.എന്തൊക്കെയാണിതിനു കാരണം?
രണ്ടു രീതിയില്‍ ഈ കാരണങ്ങളെ വിഭജിക്കാം എന്നു തോന്നുന്നു.
മുസ്ലീം സമൂഹത്തിനു വെളിയില്‍ നിന്നുള്ള കാരണങ്ങള്‍.
മുസ്ലീം സമൂഹത്തിനു ഉള്ളില്‍ തന്നെയുള്ള കാരണങ്ങള്‍.

മുസ്ലീം സമൂഹത്തിനു വെളിയിലുള്ള കാരണങ്ങള്‍.

ഈ കാരണങ്ങളില്‍ ഏറ്റവും വലുതു,മുസ്ലീം സമൂഹത്തിന്റെ സംഘടനാബലത്തെ എന്നും എപ്പോഴും തങ്ങള്‍ക്കു അനുകൂലമാക്കി നിറുത്തുവാന്‍ ശ്രമിക്കുന്ന “മതേതരരാഷ്ട്രീയക്കാരുടെ” പ്രവര്‍ത്തനശൈലി തന്നെ.ഒരു വോട്ട്ബാങ്ക് ആയി മതന്യൂനപക്ഷത്തെ കാണുന്ന അവസ്ത..!
ഈ ലക്ഷ്യം നേടാന്‍ ആയി രണ്ടു മാര്‍ഗങ്ങള്‍ ആണു പൊതുവായി പ്രയോഗിക്കപ്പെട്ടു കാണാറുള്ളതു.
1.പ്രീണനം.
2.ഭയപ്പെടുത്തല്‍.

ഒന്നാമത്തെ മാര്‍ഗം ആയ “പ്രീണനം” ,മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം തലവേദന ആയി മാറുന്ന സ്തിതിയിലേക്കു എത്താറുള്ളതു,രാജ്യതാല്പര്യങ്ങള്‍ക്കു മേലെ “മതപരമായ,വിശ്വാസപരമായ താല്പര്യങ്ങള്‍ക്കു” പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങള്‍ രാഷ്ട്രീയനേത്രുത്വം എടുക്കുംബോള്‍ മാത്രമാണു.ഉദാഹരണത്തിനു ഒരേ രീതിയില്‍ പിന്നോക്കാവസ്ത അനുഭവിക്കുന്ന ഒരു മുസ്ലീം കുടുംബത്തിനും ഹിന്ദുകുടുംബത്തിന്റേയും കാര്യം എടുക്കുംബോള്‍ “മതം” എന്നുള്ളതു മാത്രം മാനദണ്ടം ആക്കി മുസ്ലീം കുടുംബത്തിനു മുങണന കിട്ടുന്നു എന്നുള്ളതു താരതമ്യേന ദോഷം കുറഞ്ഞ ഒരു പ്രീണനസ്റ്റൈല്‍ ആണു.
എന്നാല്‍ മുസ്ലീം സമൂഹത്തെ ,പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു തന്നെ വേര്‍പെടുത്തും വിധം,ചില മതപരമായ കടുമ്പിടുത്തങ്ങള്‍ക്കു അവരിലെ യാധാസ്തിതികവിഭാഗം ഒരുങ്ങുബോള്‍ അതിനു വഴങ്ങിക്കൊടുക്കുന്ന പ്രീണനം ആണു ഗൌരവമേറിയതു.ഒരു മതേതരരാജ്യത്തു ,മതം തീര്‍ത്തും ഒരു പൌരന്റെ വ്യക്തിപരമായ കാര്യം മാത്രം ആയിരിക്കേണ്ട സ്താനത്തു,മതപരമായ സാമൂഹികനിയമങ്ങള്‍ ഒരു പ്രത്യേക സമുദായത്തിനു മാത്രം ആപ്ലീക്കബിള്‍ ആക്കുന്നതു ആ സമൂഹത്തെ സാമൂഹിക ജീവിതത്തില്‍ ഇതര വിഭാഗങ്ങളില്‍ നിന്നു തന്നെ വേര്‍തിരിക്കും എന്നുള്ളതു ആര്‍ക്കും ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.എല്ലാ മതവിഭാഗക്കാരുടെയും താല്പര്യങ്ങള്‍ കണക്കിലെടുത്തുള്ള
ഒരു “കോമണ്‍ സിവില്‍ കോഡ്” രൂപപ്പെടുത്തുകയും മതഭേദമെന്യെ എല്ലാ പൌരന്മാരും അതു പിന്തുടരുകയും ചെയ്യുക എന്നതാണു ഇതിനുള്ള ശാശ്വതപരിഹാരം.പക്ഷെ നമ്മുടെ “മതേതരന്മാര്‍ക്ക്” മുട്ട് കൂട്ടിയിടിക്കാന്‍ തുടങ്ങുക ഇതേപ്പറ്റിയുള്ള ചര്‍ച്ചകള് കേള്‍ക്കുംബോള്‍ ആണു.


രണ്ടാമത്തെ മാര്‍ഗം ആയ “ഭയപ്പെടുത്തല്‍” ആണു രാജ്യതാല്പര്യങ്ങള്‍ക്കും ,സുരക്ഷയ്ക്കു പോലും ഭീഷണി ആയി മാറി കാണാറുള്ളതു.ഈ “പേടിപ്പിക്കലിനു “ മതേതരന്മാര്‍ക്കു പ്രയോഗിക്കാന്‍ പറ്റുന്ന ഏറ്റവും സുഖമുള്ള ആയുധം ആണു “സംഘപരിവാറിന്റെ ഉന്മൂലനം”…! ഈ “പേടിപ്പിക്കലിനു” നിരത്തുന്ന കാരണങ്ങളും ഉദാഹരണത്തിനു നിരത്തുന്ന സംഭവങ്ങളും ഒക്കെ ഒരല്പം യുക്തിപരമായി വിശകലനം ചെയ്താല്‍ തന്നെ ,ഇതിലെ “യുക്തിയില്ലായ്മ” മനസ്സിലാകും.പക്ഷെ ആരു മിനക്കെടുന്നു? പക്ഷെ ഇനി അധവാ ആരെങ്കിലും അതിനു തുനിഞ്ഞാല്‍ തന്നെ അവരെ മുദ്രയടിക്കാന്‍ ഒരു പേരും മതേതരന്മാര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. “വര്‍ഗീയ ഫാസിസ്റ്റ്”.

സംഘപരിവാര്‍ എന്നതു വ്യക്തമായ ദേശീയകാഴ്ചപ്പാടുള്ള,ഈ രാജ്യത്തെ സംബന്ധിക്കുന്ന ഓരോരോ കാര്യങ്ങളിലും എടുക്കേണ്ട നിലപാടുകള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു പ്രസ്താനം ആണു.ഇന്ത്യയിലെ ന്യൂനപക്ഷ മതവിശ്വാസികളോടുള്ള ആ പ്രസ്താനത്തിന്റെ നിലപാടു, ഉന്മൂലനത്തിന്റേതല്ലാ, മറിച്ചു ഉള്‍ക്കൊള്ളലിന്റേതാണു എന്നു മനസ്സിലാക്കാന്‍ സംഘപരിവാറിനെ തന്നെ നിരീക്ഷിക്കുക മാത്രമെ വഴിയുള്ളു.സംഘവിരുധ്ധരുടെ പ്രചരണങ്ങളില്‍ നിന്നു സംഘത്തെപ്പറ്റി അറിയാന്‍ ശ്രമിക്കുന്ന പാവം സഹോദരങ്ങളാണു ഇവരുടെ ഇരകള്‍.

സംഘപരിവാര്‍ “ഹിന്ദു” എന്ന വാക്കിനു കൊടുക്കുന്ന അര്‍ധം വളരെ വിശാലമാണു.അതു മനസ്സിലാക്കണമെങ്കില്‍ സംഘാദര്‍ശങ്ങള്‍ അറിയുകയേ നിവ്രിത്തിയുള്ളൂ.
എല്ലാ മതവിശ്വാസങ്ങളേയും ഉള്‍ക്കൊള്ളാന്‍ “ഹിന്ദുത്വതിനു” കഴിയുമെന്നുള്ളതു സംഘത്തെ ഭയപ്പെടുന്ന പാവങ്ങള്‍ ഒരുകാരണവശാലും തിരിച്ചറിയരുതു എന്നു മതേതരന്മാര്‍ക്കു നിര്‍ബന്ധം ഉണ്ടു.

ഈ “പേടിപ്പിക്കല്‍” എല്ലാ സീമകളും ലംഘിച്ചു പോവുംബോള്‍ മുസ്ലീം സമൂഹത്തിന്റെ ഉള്ളില്‍ നിന്നു “പ്രതിരോധത്തിനെന്ന“ പേരില്‍ തീവ്രവാദപ്രവണതകള്‍ ഉയരുന്നു.അവിടെയും പഴി കേള്‍ക്കേണ്ടതു സംഘം ആണു.സംഘം ആണത്രെ ഉത്തരവാദി..! പാവങ്ങളെ ഇല്ലാത്ത ശത്രുവിനെക്കുറിച്ചു പറഞ്ഞു പേടിപ്പിച്ചു കൂടെ നിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുന്ന “മതേതര വിദ്വാന്മാര” അപ്പോളും പുണ്യാളന്മാര്‍…!!!.


മുസ്ലീം സമൂഹത്തിനു ഉള്ളിലുള്ള കാരണങ്ങള്‍

ഈ കാരണങ്ങളില്‍ പ്രധാനം എന്നു പറയാവുന്നതു “മതപരമായ യാധാസ്തിതികത്വം” ആണു.
ഇതുതന്നെയാണു ഈ സമൂഹത്തിലെ യാധാസ്തിതിക ചിന്താഗതീക്കാര്‍ ഉയര്‍ത്തുന്ന പിന്തിരിപ്പന്‍ ആവശ്യങ്ങളെ രാഷ്ട്രീയനേത്രുത്വം പിന്തുനയ്ക്കുംബോള്‍ പ്രതിരോധിക്കുവാന്‍ പോലും ആകാതെ ഈ സമൂഹം നിസ്സഹായമായിപ്പോവുന്നതു.

രണ്ടാമത്തേതു സ്വാര്‍തതാല്പര്യങ്ങള്‍ക്കായി സ്വന്തം സമൂഹത്തിന്റെ സംഘടിതശക്തി ഉപയോഗപ്പെടുത്തുന്ന നേതാക്കളുടെ സാന്നിധ്യം ആണു.ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുകള്‍ ഇല്ലാതെ ആയാല്‍ ,അതുകൊണ്ടു മാത്രം ഉപജീവനം കഴിക്കുന്ന തങ്ങളുടെ കാര്യം കഷ്ടത്തില്‍ ആവുമെന്നു അവര്‍ക്കു ശരിക്കറിയാം….

മൂന്നാമത്തേതു ഒരല്പം മതപരം ആയ കാര്യമാണു.അതു ഇസ്ലാമിന്റെ രാഷ്ട്രീയവശം ആണു.അതു “ഇസ്ലാമിക് ഉമ്മ” എന്ന ഇസ്ലാമിന്റെ ഏറ്റവും വലിയ സൌന്ദര്യവും അതെ സമയം തന്നെ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ കാര്യം ആണു. ഈ ഒരു കാര്യം ഏതെങ്കിലും ഒരു സംസ്കാരിക ദേശീയതയുമായി ഇഴുകിച്ചേരുന്നതില്‍ നിന്നും മുസ്ലീം സമൂഹത്തെ പുറകോട്ടു വലിക്കുന്നു.ഇറാനും ഇന്തോനേഷ്യയും ഒക്കെ ഇതിനു അപവാദങ്ങളാണു എങ്കിലും.

ഈ ഒരു “ഉമ്മത്തിന്റെ” ദുരുപയോഗം മൂലമാണു കാഷ്മിരി പണ്ടിറ്റുകള്‍ക്കു നേരിടേണ്ടിവരുന്ന അക്രമങ്ങളിലോ ,അല്ലെങ്കില്‍ ഇന്ത്യന്‍ പൌരന്മാര്‍ തന്നെയായ അന്യമതസ്തര്‍ ആയ ആളുകള്‍ക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങാത്ത മുസ്ലീം മതനേത്രുത്വം ,ലോകത്തു എവിടെയെങ്കിലും ഒരു ഇസ്ലാമിക രാജ്യത്തു ഉണ്ടാകുന്ന പ്രശ്നത്തിന്റെ പേരില്‍ ,പ്രതിഷേധിക്കാനായി ഇവിടെ തെരുവില്‍ ഇറങ്ങുന്നതു..

18 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, മേയ് 23 5:56 PM

    ഭാരതീയന്‍,
    സ്വാഗതം..
    എന്റെയും താങ്കളുടെയും ഭാഷക്കും ചിന്തകള്‍ക്കും സാമ്യം ഉണ്ട്. മുസ്ലിം വിഭാഗം 'ദേശീയത' യില്‍ നിന്നും അകന്നു നില്‍ക്കുന്നതിനെ കുറിച്ച് കൂടി ഒര്മപ്പെടുത്തട്ടേ.. ഈ രാജ്യത്തിലെ എല്ലാവര്ക്കും വേണ്ടി മരിക്കുന്ന ജവാന്മാര്‍ക്ക് കൂടി അപമാനമാകുന്ന രീതിയില്‍ മുസ്ലിം മതനേതൃത്വം തന്ത്രപൂര്‍വ്വം 'ദേശീയത' അവഗണിക്കുന്നത് കാണാം. മതത്തിനെ എല്ലാത്തിന്റെയും മുകളില്‍ നിര്‍ത്തുന്നത് കൊണ്ടുള്ള ഒരു 'പ്രശ്നം'.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. ഭാരതീയന്‍ ...
    ചില കാര്യങ്ങളൊഴിച്ഛാല്‍ പലതും ഊഹാധിഷ്ടിതവും ഒരേദിക്കില്‍ നോക്കുന്ന ചിന്തിച്ച്‌ പുകവന്ന കാര്യങ്ങളാണു.

    എതിരെ ചൂണ്ടിയ ഒരുവിരലൊഴിച്ച്‌ ബാക്കി ൪ വിരലുകള്‍ ചൂണ്ടുന്നതു താങ്കള്‍ വിശ്വസിക്കുന്ന ത്വങ്ങളിലേക്ക്‌ തന്നെയെന്നറിയാതെ വരുമ്പോഴാണു, അതിനെ പ്രഹസനം എന്ന്‌ പറയുന്നതു..

    താങ്കളും എഴുതൂ .. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഉപകരിക്കും.. പിന്നെ ഇന്ത്യ എന്താണെന്നും മനസ്സിലാവും..

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ സത,
    നന്ദി...

    പ്രിയ ബക്കര്‍,

    വായനക്കും കമന്റിനും നന്ദി.ഞാന്‍ എഴുതിയവയില്‍ ഊഹാധിഷ്ടിതമായ കാര്യങ്ങള്‍ ഒന്നു ചൂണ്ടിക്കാണിക്കാമോ?അവ ബോധ്യപ്പെട്ടാല്‍ ഞാന്‍ തിരുത്തലിനു തയ്യാറാണു.”ഹിന്ദുത്വം” എന്നതുഎന്താണെന്നു മനസ്സിലാക്കാന്‍ മിനക്കെടാതെ അതിനെ എതിര്‍ത്തവരില്‍ ഒരാള്‍ ആയിരുന്നു പണ്ടു ഞാനും.നമ്മള്‍ സ്കൂളില്‍ പണ്ടു പടിച്ചിട്ടില്ലേ? “നാനാത്വത്തില്‍ ഏകത്വം”.ബക്കറിന്റെ അഭിപ്രായത്തില്‍ ഈ ഏകത്വം എന്താണു? എനിക്കിന്നു ബോധ്യമായതു ആ ഏകത്വം ഹിന്ദുത്വം തന്നെയാണു എന്നാണു.എല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ആണു.ചര്‍ച്ചയ്ക്കു തയാറുള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു..

    സ്നേഹപൂര്‍വം.

    മറുപടിഇല്ലാതാക്കൂ
  4. അല്ലയോ ... ബി.ജെ.പി ക്കാരാ ........... സുഖം തന്നെയല്ലേ ?

    മറുപടിഇല്ലാതാക്കൂ
  5. സുഖം തന്നെ നാട്ടുകാരാ..
    താങ്കള്‍ക്കും സുഖമെന്നു കരുതുന്നു..

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2009, മേയ് 25 2:36 PM

    ഭാരതീയന്‍,

    ~~"ഹിന്ദുത്വം” എന്നതുഎന്താണെന്നു മനസ്സിലാക്കാന്‍ മിനക്കെടാതെ അതിനെ എതിര്‍ത്തവരില്‍ ഒരാള്‍ ആയിരുന്നു പണ്ടു ഞാനും~~

    ഞാന്‍ താങ്കളുടെ പഴയ കമന്റുകള്‍ ഏതോ ഒരു ബ്ലോഗ്ഗില്‍ ഈയിടെ വായിച്ചപ്പോള്‍ കണ്ടിരുന്നു.. ഏതാണെന്ന് ഓര്‍മ്മയില്ല.. സത്യം തിരിച്ചറിയുമ്പോള്‍ മനസ്സിലാകും, ഇവിടെ എന്തെല്ലാമാണ് സാധാരണക്കാരന്‍ സത്യം അറിയാതിരിക്കാന്‍ നടത്തുന്നതെന്ന്.. ഏതായാലും സന്തോഷം, ബ്ലോഗില്‍ കുറെ സത്യങ്ങള്‍ വിളിച്ചു പറയാന്‍ സാധിക്കുന്നല്ലോ എന്നോര്‍ത്ത്.. താങ്കളെ കുറെ പേരെങ്കിലും തെറ്റിധാരണകള്‍ മാറ്റി എടുക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്..

    മറുപടിഇല്ലാതാക്കൂ
  7. കോമണ്‍ സിവില്‍ കൊടോ? അതൊക്കെ മതേതര വിരുദ്ധം അല്ലെ സഖാവേ? :-)

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2009, മേയ് 25 6:39 PM

    This post is really needed here. All the governments are doing nothing but pleasing the so called minorities only.

    That ulitmately makes the government ignoring the majority.

    You just see, where the money from the Churches and Mosques in India are going. How they are getting utilised? Is there any board for it. Whereas, there are all the laws to loot the money from India and divide this amount to the minorities.

    Why our so called politicians are not raising their voice about this disparity.

    In this time, I recall the voice of Australian President, who re-iterated that whoever it is irrespective of religion, they have to follow their countries civil code. Otherwise, they can very well go out of the country.

    Why can't our governt take such an action like this?

    It is high time to wake up the majority and fight for the common right.

    Jai Hind

    Kumar

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2009, മേയ് 26 1:10 AM

    ചാരുകസേരയില്‍ ആളില്ലല്ലോ..ഓടി നടന്ന് കമന്റുന്ന തിരക്കിലാരിക്കും. നടക്കട്ട്...നടക്കട്ട്...

    മറുപടിഇല്ലാതാക്കൂ
  10. ബകര്‍ സാറേ
    താങ്കള്‍ ഒരു സംഭവം തന്നെ , അരി എത്ര എന്ന് ചോദിച്ചാല്‍ പയര്‍ പത്തുകിലോ എന്ന് ഉത്തരം . പിന്നെ ഇടതു പക്ഷക്കാരെ പോലെ കുറെ വാചകമടിയും . ഹിന്ദുഇസമ്, ഹിന്ദുത്വം ,ആര്യന്‍ അധിനിവേശം ,സംഘ പരിവാര്‍ , മാനുഷികത എന്ന് കുറെ സ്ഥിരം വാചകങ്ങളും .
    സ്വതന്ത്രമായി ചിന്തിയ്ക്കാന്‍ കഴിവില്ലാത്ത മനുഷ്യന്‍ മൃഗ തുല്യനാണ് . ചിന്തകളില്‍ മത ഭ്രാന്തു നിറഞ്ഞാല്‍ അവന്‍ മൃഗത്തെ കാള്‍ അധമന്‍ ആവും .
    നിങ്ങള്‍ വളരെ വിവരമുള്ള ആള്‍ തന്നെ , എന്നാല്‍ മറ്റുള്ളവര്‍ ഒക്കെ പൊട്ടന്മാര്‍ അല്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  11. ഹിന്ദു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഹിന്ദുമതം എന്നല്ല മറിച്ച്
    ഒരു സംസ്കാരം എന്ന തിരിച്ചറിവ് ആണ് ഓരോ ഹിന്ദുസ്ഥാനിക്കും ( ഇന്ത്യക്കാരനും ) വേണ്ടത്. കോണ്‍ഗ്രസ്‌ പാര്‍ട്ടി 'ജയ് ഹിന്ദ്‌ ' ചാനല്‍ തുടങ്ങിയില്ലേ.. ലോകത്തിലെ തന്നെ പഴക്കം ചെന്ന സംസ്കാരം ആണ് ഹിന്ദു സംസ്കാരം. ഇവിടെ ജനിച്ചു മരിക്കുന്ന എല്ലാവരും ഒരര്‍ത്ഥത്തില്‍ ഹിന്ദുക്കളാണ്. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന ഒരു സംസ്കാരം വളര്‍ത്തുക. ജാതീയതെക്കെതിരെ രൂപം കൊണ്ട സിക്ക് മതം തന്നെ ഇന്ന് ജാതി ശണ്ടയില്‍ കത്തിയെരിയുന്നതാണ് നാം കാണുന്നത്(വിയന്ന).
    ഈ ചര്‍ച്ച ആരോഗ്യപരമായി തുടരട്ടെ എന്ന് ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. enikkum parayaanullatu itra maatram... hindu alla hindu matham... entinu vendi ingane tammil talllunnu?
    etaayalum manusyan undaayi kayinjittalle ee matham undaayatu.. appo nammal ellavarum onnaanu enna hindutwa concept il viswasikkunnatalle nallatu...
    Jai Hind

    മറുപടിഇല്ലാതാക്കൂ
  13. പ്രിയ സത,
    ശരിയാണു.സത്യം ജനങ്ങള്‍ അറിയാതിരിക്കാന്‍ വേണ്ടിയാണു ഇന്നു മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതു എന്നു തോന്നിപ്പോകും..
    കറുത്തേടം,
    താങ്കളുടെ ചിന്തകള്‍ അമൂല്യം ആണു.ഞാനും “ഹിന്ദു” എന്ന വാക്കിനു കൊടുക്കുന്നതു ഇതേ അര്‍ധം തന്നെ..വായനക്കു നന്ദി.

    കുമാര്‍,
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. bharatheeyan,actually i had thot of ritin a similar post..ini enthayaalum athu vendallo..

    yu said the truth only

    മറുപടിഇല്ലാതാക്കൂ
  15. ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന്‍ ഉണ്ടായിരിക്കണം
    ഇതില്‍ തര്‍ക്കമുണ്ടോ ? എന്തായാലും എന്റെ ബ്ലോഗിലേക്ക് സ്വാഗതം എന്നിട്ട് നമുക്ക് അറിവിന്റെ മാര്‍ഗത്തില്‍ തര്‍ക്കിക്കാം

    മറുപടിഇല്ലാതാക്കൂ
  16. Karuthedam പറഞ്ഞു...

    ഹിന്ദു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഹിന്ദുമതം എന്നല്ല മറിച്ച്
    ഒരു സംസ്കാരം എന്ന തിരിച്ചറിവ് ആണ് ഓരോ ഹിന്ദുസ്ഥാനിക്കും ( ഇന്ത്യക്കാരനും ) വേണ്ടത്.
    പക്ഷെ താങ്കള്‍ക്കും 10 ലെ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കാണുമല്ലോ അതില്‍ cast എന്ന് എഴുതി വച്ചിട്ടുണ്ട് ഒന്ന് ശ്രദ്ദിച്ചു നോക്കണം...അപ്പോള്‍ പിന്നെ ഹിന്ദു എന്നത് ഒരു സംസ്കാരം ആണെന്ന് എങ്ങനെ അംഗികരിക്കും ?

    മറുപടിഇല്ലാതാക്കൂ
  17. Day 2day,
    Hindu ennullathu oru samskaaram allathe pinne enthaa..valla "unda" aano ??
    vivarakkedu parayaruthe..

    മറുപടിഇല്ലാതാക്കൂ