23/5/09

ഹിന്ദുത്വവും ഇന്ത്യന്‍ മുസ്ലീം സമൂഹവും

ബക്കറിന്റെ ബ്ലോഗില്‍ സംഘത്തെ പറ്റിയുള്ള പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍...“ഹിന്ദുത്വം” എന്ന വാക്കു ഏറ്റവും ഭയപ്പാടോടെയും വെറുപ്പോടെയും വീക്ഷിക്കപ്പെടുന്നതു ഇന്ത്യയിലെ മുസ്ലീം സമൂഹത്താല്‍ ആണെന്നു തോന്നുന്നു.എന്തൊക്കെയാണിതിനു കാരണം?
രണ്ടു രീതിയില്‍ ഈ കാരണങ്ങളെ വിഭജിക്കാം എന്നു തോന്നുന്നു.
മുസ്ലീം സമൂഹത്തിനു വെളിയില്‍ നിന്നുള്ള കാരണങ്ങള്‍.
മുസ്ലീം സമൂഹത്തിനു ഉള്ളില്‍ തന്നെയുള്ള കാരണങ്ങള്‍.

മുസ്ലീം സമൂഹത്തിനു വെളിയിലുള്ള കാരണങ്ങള്‍.

ഈ കാരണങ്ങളില്‍ ഏറ്റവും വലുതു,മുസ്ലീം സമൂഹത്തിന്റെ സംഘടനാബലത്തെ എന്നും എപ്പോഴും തങ്ങള്‍ക്കു അനുകൂലമാക്കി നിറുത്തുവാന്‍ ശ്രമിക്കുന്ന “മതേതരരാഷ്ട്രീയക്കാരുടെ” പ്രവര്‍ത്തനശൈലി തന്നെ.ഒരു വോട്ട്ബാങ്ക് ആയി മതന്യൂനപക്ഷത്തെ കാണുന്ന അവസ്ത..!
ഈ ലക്ഷ്യം നേടാന്‍ ആയി രണ്ടു മാര്‍ഗങ്ങള്‍ ആണു പൊതുവായി പ്രയോഗിക്കപ്പെട്ടു കാണാറുള്ളതു.
1.പ്രീണനം.
2.ഭയപ്പെടുത്തല്‍.

ഒന്നാമത്തെ മാര്‍ഗം ആയ “പ്രീണനം” ,മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം തലവേദന ആയി മാറുന്ന സ്തിതിയിലേക്കു എത്താറുള്ളതു,രാജ്യതാല്പര്യങ്ങള്‍ക്കു മേലെ “മതപരമായ,വിശ്വാസപരമായ താല്പര്യങ്ങള്‍ക്കു” പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങള്‍ രാഷ്ട്രീയനേത്രുത്വം എടുക്കുംബോള്‍ മാത്രമാണു.ഉദാഹരണത്തിനു ഒരേ രീതിയില്‍ പിന്നോക്കാവസ്ത അനുഭവിക്കുന്ന ഒരു മുസ്ലീം കുടുംബത്തിനും ഹിന്ദുകുടുംബത്തിന്റേയും കാര്യം എടുക്കുംബോള്‍ “മതം” എന്നുള്ളതു മാത്രം മാനദണ്ടം ആക്കി മുസ്ലീം കുടുംബത്തിനു മുങണന കിട്ടുന്നു എന്നുള്ളതു താരതമ്യേന ദോഷം കുറഞ്ഞ ഒരു പ്രീണനസ്റ്റൈല്‍ ആണു.
എന്നാല്‍ മുസ്ലീം സമൂഹത്തെ ,പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു തന്നെ വേര്‍പെടുത്തും വിധം,ചില മതപരമായ കടുമ്പിടുത്തങ്ങള്‍ക്കു അവരിലെ യാധാസ്തിതികവിഭാഗം ഒരുങ്ങുബോള്‍ അതിനു വഴങ്ങിക്കൊടുക്കുന്ന പ്രീണനം ആണു ഗൌരവമേറിയതു.ഒരു മതേതരരാജ്യത്തു ,മതം തീര്‍ത്തും ഒരു പൌരന്റെ വ്യക്തിപരമായ കാര്യം മാത്രം ആയിരിക്കേണ്ട സ്താനത്തു,മതപരമായ സാമൂഹികനിയമങ്ങള്‍ ഒരു പ്രത്യേക സമുദായത്തിനു മാത്രം ആപ്ലീക്കബിള്‍ ആക്കുന്നതു ആ സമൂഹത്തെ സാമൂഹിക ജീവിതത്തില്‍ ഇതര വിഭാഗങ്ങളില്‍ നിന്നു തന്നെ വേര്‍തിരിക്കും എന്നുള്ളതു ആര്‍ക്കും ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.എല്ലാ മതവിഭാഗക്കാരുടെയും താല്പര്യങ്ങള്‍ കണക്കിലെടുത്തുള്ള
ഒരു “കോമണ്‍ സിവില്‍ കോഡ്” രൂപപ്പെടുത്തുകയും മതഭേദമെന്യെ എല്ലാ പൌരന്മാരും അതു പിന്തുടരുകയും ചെയ്യുക എന്നതാണു ഇതിനുള്ള ശാശ്വതപരിഹാരം.പക്ഷെ നമ്മുടെ “മതേതരന്മാര്‍ക്ക്” മുട്ട് കൂട്ടിയിടിക്കാന്‍ തുടങ്ങുക ഇതേപ്പറ്റിയുള്ള ചര്‍ച്ചകള് കേള്‍ക്കുംബോള്‍ ആണു.


രണ്ടാമത്തെ മാര്‍ഗം ആയ “ഭയപ്പെടുത്തല്‍” ആണു രാജ്യതാല്പര്യങ്ങള്‍ക്കും ,സുരക്ഷയ്ക്കു പോലും ഭീഷണി ആയി മാറി കാണാറുള്ളതു.ഈ “പേടിപ്പിക്കലിനു “ മതേതരന്മാര്‍ക്കു പ്രയോഗിക്കാന്‍ പറ്റുന്ന ഏറ്റവും സുഖമുള്ള ആയുധം ആണു “സംഘപരിവാറിന്റെ ഉന്മൂലനം”…! ഈ “പേടിപ്പിക്കലിനു” നിരത്തുന്ന കാരണങ്ങളും ഉദാഹരണത്തിനു നിരത്തുന്ന സംഭവങ്ങളും ഒക്കെ ഒരല്പം യുക്തിപരമായി വിശകലനം ചെയ്താല്‍ തന്നെ ,ഇതിലെ “യുക്തിയില്ലായ്മ” മനസ്സിലാകും.പക്ഷെ ആരു മിനക്കെടുന്നു? പക്ഷെ ഇനി അധവാ ആരെങ്കിലും അതിനു തുനിഞ്ഞാല്‍ തന്നെ അവരെ മുദ്രയടിക്കാന്‍ ഒരു പേരും മതേതരന്മാര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. “വര്‍ഗീയ ഫാസിസ്റ്റ്”.

സംഘപരിവാര്‍ എന്നതു വ്യക്തമായ ദേശീയകാഴ്ചപ്പാടുള്ള,ഈ രാജ്യത്തെ സംബന്ധിക്കുന്ന ഓരോരോ കാര്യങ്ങളിലും എടുക്കേണ്ട നിലപാടുകള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു പ്രസ്താനം ആണു.ഇന്ത്യയിലെ ന്യൂനപക്ഷ മതവിശ്വാസികളോടുള്ള ആ പ്രസ്താനത്തിന്റെ നിലപാടു, ഉന്മൂലനത്തിന്റേതല്ലാ, മറിച്ചു ഉള്‍ക്കൊള്ളലിന്റേതാണു എന്നു മനസ്സിലാക്കാന്‍ സംഘപരിവാറിനെ തന്നെ നിരീക്ഷിക്കുക മാത്രമെ വഴിയുള്ളു.സംഘവിരുധ്ധരുടെ പ്രചരണങ്ങളില്‍ നിന്നു സംഘത്തെപ്പറ്റി അറിയാന്‍ ശ്രമിക്കുന്ന പാവം സഹോദരങ്ങളാണു ഇവരുടെ ഇരകള്‍.

സംഘപരിവാര്‍ “ഹിന്ദു” എന്ന വാക്കിനു കൊടുക്കുന്ന അര്‍ധം വളരെ വിശാലമാണു.അതു മനസ്സിലാക്കണമെങ്കില്‍ സംഘാദര്‍ശങ്ങള്‍ അറിയുകയേ നിവ്രിത്തിയുള്ളൂ.
എല്ലാ മതവിശ്വാസങ്ങളേയും ഉള്‍ക്കൊള്ളാന്‍ “ഹിന്ദുത്വതിനു” കഴിയുമെന്നുള്ളതു സംഘത്തെ ഭയപ്പെടുന്ന പാവങ്ങള്‍ ഒരുകാരണവശാലും തിരിച്ചറിയരുതു എന്നു മതേതരന്മാര്‍ക്കു നിര്‍ബന്ധം ഉണ്ടു.

ഈ “പേടിപ്പിക്കല്‍” എല്ലാ സീമകളും ലംഘിച്ചു പോവുംബോള്‍ മുസ്ലീം സമൂഹത്തിന്റെ ഉള്ളില്‍ നിന്നു “പ്രതിരോധത്തിനെന്ന“ പേരില്‍ തീവ്രവാദപ്രവണതകള്‍ ഉയരുന്നു.അവിടെയും പഴി കേള്‍ക്കേണ്ടതു സംഘം ആണു.സംഘം ആണത്രെ ഉത്തരവാദി..! പാവങ്ങളെ ഇല്ലാത്ത ശത്രുവിനെക്കുറിച്ചു പറഞ്ഞു പേടിപ്പിച്ചു കൂടെ നിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുന്ന “മതേതര വിദ്വാന്മാര” അപ്പോളും പുണ്യാളന്മാര്‍…!!!.


മുസ്ലീം സമൂഹത്തിനു ഉള്ളിലുള്ള കാരണങ്ങള്‍

ഈ കാരണങ്ങളില്‍ പ്രധാനം എന്നു പറയാവുന്നതു “മതപരമായ യാധാസ്തിതികത്വം” ആണു.
ഇതുതന്നെയാണു ഈ സമൂഹത്തിലെ യാധാസ്തിതിക ചിന്താഗതീക്കാര്‍ ഉയര്‍ത്തുന്ന പിന്തിരിപ്പന്‍ ആവശ്യങ്ങളെ രാഷ്ട്രീയനേത്രുത്വം പിന്തുനയ്ക്കുംബോള്‍ പ്രതിരോധിക്കുവാന്‍ പോലും ആകാതെ ഈ സമൂഹം നിസ്സഹായമായിപ്പോവുന്നതു.

രണ്ടാമത്തേതു സ്വാര്‍തതാല്പര്യങ്ങള്‍ക്കായി സ്വന്തം സമൂഹത്തിന്റെ സംഘടിതശക്തി ഉപയോഗപ്പെടുത്തുന്ന നേതാക്കളുടെ സാന്നിധ്യം ആണു.ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുകള്‍ ഇല്ലാതെ ആയാല്‍ ,അതുകൊണ്ടു മാത്രം ഉപജീവനം കഴിക്കുന്ന തങ്ങളുടെ കാര്യം കഷ്ടത്തില്‍ ആവുമെന്നു അവര്‍ക്കു ശരിക്കറിയാം….

മൂന്നാമത്തേതു ഒരല്പം മതപരം ആയ കാര്യമാണു.അതു ഇസ്ലാമിന്റെ രാഷ്ട്രീയവശം ആണു.അതു “ഇസ്ലാമിക് ഉമ്മ” എന്ന ഇസ്ലാമിന്റെ ഏറ്റവും വലിയ സൌന്ദര്യവും അതെ സമയം തന്നെ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ കാര്യം ആണു. ഈ ഒരു കാര്യം ഏതെങ്കിലും ഒരു സംസ്കാരിക ദേശീയതയുമായി ഇഴുകിച്ചേരുന്നതില്‍ നിന്നും മുസ്ലീം സമൂഹത്തെ പുറകോട്ടു വലിക്കുന്നു.ഇറാനും ഇന്തോനേഷ്യയും ഒക്കെ ഇതിനു അപവാദങ്ങളാണു എങ്കിലും.

ഈ ഒരു “ഉമ്മത്തിന്റെ” ദുരുപയോഗം മൂലമാണു കാഷ്മിരി പണ്ടിറ്റുകള്‍ക്കു നേരിടേണ്ടിവരുന്ന അക്രമങ്ങളിലോ ,അല്ലെങ്കില്‍ ഇന്ത്യന്‍ പൌരന്മാര്‍ തന്നെയായ അന്യമതസ്തര്‍ ആയ ആളുകള്‍ക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങാത്ത മുസ്ലീം മതനേത്രുത്വം ,ലോകത്തു എവിടെയെങ്കിലും ഒരു ഇസ്ലാമിക രാജ്യത്തു ഉണ്ടാകുന്ന പ്രശ്നത്തിന്റെ പേരില്‍ ,പ്രതിഷേധിക്കാനായി ഇവിടെ തെരുവില്‍ ഇറങ്ങുന്നതു..